തിരുവൻവണ്ടൂർ സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് സുറിയാനി പള്ളി സ്ഥാപിതമായത് 1956ല്‍ ആണ്. കഴിഞ്ഞ 64 വര്‍ഷങ്ങള്‍ക്കിടയില്‍ പലതവണ അറ്റകുറ്റപണികള്‍ നടത്തി സംരക്ഷിച്ചുവന്ന ദേവാലയമാണ് ഇപ്പോള്‍ ഉണ്ടായിരുന്നത്. കാലപഴക്കം മൂലം ജീര്‍ണാവസ്ഥയില്‍ ആയ ദേവാലയം കൂടുതൽ അറ്റകുറ്റപണികൾ നടത്തുവാൻ സാധ്യമല്ലാത്ത സ്ഥിതിയില്‍ ആയിരുന്നു. ദേവാലായം പുനർനിർമ്മിക്കുക എന്നത് മാത്രമായിരുന്നു ഈ ദേവാലയം ആരാധനാ യോഗ്യമാക്കുവാൻ ഉള്ള ഏക മാർഗം.
പള്ളിയുടെ ഇപ്പോഴുള്ള സ്‌ഥലപരിമിതികൾ ഉൾക്കൊണ്ടുകൊണ്ട്, നിലവിലെ കെട്ടിട നിർമ്മാണ ചട്ടം അനുശാസിക്കുന്ന രീതിയിൽ അഷ്ടഭുജ ആകൃതിയിൽ ഉള്ള ഒരു ദേവാലായം നിർമ്മിക്കുക എന്ന തീരുമാനപ്രകാരം, പുനര്‍നിര്‍മ്മാണത്തിന്‍റെ പ്രാരംഭ നടപടികള്‍ 2020 നവംബര്‍ മാസം ഒന്നാം തീയതി പഴയ പള്ളിയിൽ വച്ചുള്ള അവസാന വി. കുർബാന അർപ്പിച്ചുകൊണ്ട് ഇടവക വികാരി റവ. ഫാ. ഡോ. നൈനാൻ കെ. ജോർജ്ജ് നിർവഹിച്ചു. 2020 ഡിസംബർ മാസം 26ാം തീയതി പുതിയ പള്ളിയുടെ ശിലാസ്ഥാപനം ചെങ്ങന്നൂർ ഭദ്രാസനത്തിന്‍റെ സഹായ മെത്രാപ്പോലീത്ത, അഭിവന്ദ്യ മാത്യൂസ് മാർ തീമോത്തിയോസ് തിരുമേനി നിർവ്വഹിക്കും.
പുനർനിർമ്മാണത്തിനുള്ള സാമ്പത്തികം കണ്ടെത്തുക എന്നതാണ് ഇപ്പോഴുള്ള പ്രധാന വെല്ലുവിളി. ഇടവകയിൽ ബഹുഭൂരിഭാഗം ഇടവക ജനങ്ങളും ദിവസവേധനക്കാർ ആയതിനാൽ നിർമ്മാണ ചിലവുകൾ പൂർണമായും വഹിക്കുവാൻ അവർക്കു പ്രാപ്തിയില്ല. ഈ അവസരത്തിൽ സുമനസുകളുടെ സഹായം ഇല്ലാതെ ദേവാലായ നിർമ്മാണം മുന്നോട്ടുപോകുവാൻ നിർവാഹമില്ല. ഏവരുടെയും പ്രര്‍ത്ഥനാ പൂര്‍വ്വമായ സഹായ സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു.
ഏവരുടെയും സൗകര്യാത്ഥം ഓൺലൈനായി സംഭാവന നല്കുവ്വനുള്ള സൗകര്യം ഈ വെബ്‌സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. ATM Card, Net Banking, UPI, Google Pay പോലുള്ള സൗകര്യം ഉപയോഗിച്ച് നിങ്ങൾക്ക് സംഭാവന നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ബട്ടണിൽ അമർത്തുക.
കൂടുതൽ അറിയുക