
1956 ജൂലൈ മാസം 8ാം തീയതി മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ നിരണം ഭദ്രാസനത്തിൻ്റെ കീഴിൽ സ്ഥാപിതമായ ദേവാലയമാണ് തിരുവൻവണ്ടൂർ സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി. നിരണം ഭദ്രാസനത്തിൻ്റെ മെത്രാപ്പോലീത്ത ആയിരുന്ന അഭിവന്ദ്യ തോമാ മാർ ദിവന്യാസിയോസ് മെത്രാപ്പോലീത്തായുടെയും, തോട്ടത്തിൽ വീട്ടിൽ ഗീവർഗീസ് അച്ചൻ്റെയും, മറ്റ് വിശ്വാസികളുടെയും പ്രയത്‌നഭലമായി രൂപം കൊണ്ട ദേവാലയമാണ് കൊച്ചുപള്ളി എന്ന് അറിയപ്പെടുന്ന ഈ ദേവാലയം.
ഇതര ക്രിസ്തീയ സഭകളിൽ നിന്നുള്ള സാമ്പത്തിക സഹായ വാഗ്ദാനം മൂലം ഉമയാറ്റുകര സെൻ്റ് തോമസ് പള്ളിയിൽ ഇടവകാംഗങ്ങളായ തിരുവൻവണ്ടൂരിലെ ഭൂരിപക്ഷം ജനങ്ങളും തങ്ങളുടെ ഓർത്തഡോക്സ് വിശ്വാസം ഉപേക്ഷിച്ച് മറ്റ് സഭാവിശ്വാസം സ്വീകരിക്കുന്നതിനിടയായി. ഇതുമൂലം ഉണ്ടായ വിശ്വാസികളുടെ കൊഴിഞ്ഞുപോക്ക്, ഒരു പുതിയ ദേവാലയം പണിയുവാൻ അഭിവന്ദ്യ തോമാ മാർ ദിവന്യാസിയോസ് മെത്രാപ്പോലീത്തക്കും, ഗീവർഗീസ് അച്ചനും പ്രേരണയായി.
ഓർത്തഡോക്സ് വിശ്വാസം ത്യജിക്കാതെ നിലനിന്നിരുന്ന വിശ്വാസികൾക്ക് ആശ്വാസദായകമയി അവർക്കായി ഒരു ചെറിയ പള്ളി പണിയുവാനുള്ള സ്ഥലം വാങ്ങുകയും, അതിൽ ഓലമേഞ്ഞ ഷെഡ് കെട്ടി 1956 ജൂലൈ മാസം 8-ാം തീയതി പ്രഥമബലി അർപ്പിക്കുകയും ചെയ്തു. തിരുമേനിയുടെ കല്പനപ്രകാരം 1957 ജൂലൈ 11 മുതൽ ബഹു. തോട്ടത്തിൽ വീട്ടിൽ ഗീവർഗ്ഗീസ് അച്ചനെ വികാരിയായി നിയമിച്ചു. ഉമയാറ്റുകര പള്ളിയുടെ ചാപ്പലായി വി. ഗീവർഗ്ഗീസ് സഹദായുടെ നാമത്തിൽ ഈ ചെറിയ ദേവാലയം തിരുമേനിയുടെ കല്പനയാൽ പ്രഖ്യാപിച്ചു.
തോട്ടത്തിൽ വീട്ടിൽ ഗീവർഗ്ഗീസ് അച്ചൻ്റെ കാലശേഷം അദ്ദേഹത്തിൻ്റെ മകനായ റ്റി. ജി. സഖറിയ അച്ചൻ 1971 മുതൽ സഹവികാരിയും, പിന്നീട് വികാരിയുമായി ഭരണം നിർവഹിക്കുകയും, ഇടവകയ്ക് സ്വന്തമായി ഒരു ഇടവക കല്ലറപണിയിക്കുകയും, പള്ളി വിപുലീകരിക്കുകയും, മാസത്തിൽ എല്ലാ ഞായറാഴ്ചയും വി. കുർബാനയുള്ള സ്വതന്ത്ര ഇടവകയാക്കുകയും ചെയ്തു. 1993 വരെ അച്ചൻ ഈ ഇടവകയിൽ സ്തുത്യാർഹമായ സേവനമനുഷ്ഠിച്ചു. തുടർന്നുവന്ന വൈദീകരുടെയും, ഇടവക ജനങ്ങളുടെയും പ്രവർത്തനഭലമായി ഇടവക പുരോഗമന വീഥിയിൽ കൂടി നാളിതുവരെ ദൈവകൃപയാൽ കടന്നുപോയി. കൊച്ചുപള്ളി എന്ന് അറിയപ്പെടുന്ന ഈ ദേവാലയം ഇന്ന് തിരുവൻവണ്ടൂറിലെ ജനങ്ങൾക് ഒരു ആശ്രയ കേന്ദ്രമാണ്.
ഓർത്തഡോക്സ് വൈദീക സെമിനാരിയിലെ സീനിയർ അദ്യാപകനായ റവ. ഫാ. ഡോ. നൈനാൻ കെ. ജോർജ്ജ് 2019 മുതൽ ഈ ഇടവകയിൽ വികാരിയായി സേവനം അനുഷ്ഠിച്ചുവരുന്നു. നടപ്പുസാമ്പത്തിക വർഷം ഇടവക ട്രസ്റ്റിയായി ലിജു ഏബ്രഹാം സേവനം അനുഷ്ഠിക്കുന്നു.
ഇടവകയുടെ നടപ്പുവർഷത്തെ
ഭരണസമിതി

Rev. Fr. Dr. Ninan K. George
Vicar
Liju Abraham
Trusteeഇടവകയിൽ സേവനം അനുഷ്ഠിച്ച
മുൻ വികാരിമാർ

Rev. Fr. Jalson P. George
2016 - 2019

Rev. Fr. Thomas Thekkil
2013 - 2016

Rev. Fr. Mathew Thomas
2010 - 2013

Rev. Fr. K. C. Jacob
2007 - 2010

Rev. Fr. Felix Yohannan
2007 - 2008

Rev. Fr. A. D. Kuriakose
2004 - 2007

(Late) Rev. Fr. Abraham Simon
2002 - 2004

(Late) Rev. Fr. Thomas Kallinal
1999 - 2002

Rev. Fr. Jacob Mathew
1997 - 1999

Rev. Fr. Dr. Ninan V. George
1994 - 1997

(Late) Rev. Fr. P. G. George
1993 - 1994

(Late) Rev. Fr. T. G. Zachariah
1971 - 1993

(Late) Rev. Fr. T. M. Geevarghese
1956 - 1971
ഇടവകയിലെ ആദ്ധ്യാത്‌മിക
സംഘടനകൾ