പ്രധാന പെരുന്നാളുകൾ
വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ
പള്ളിയുടെ പ്രധാന മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസ് സഹദായുടെ (കൊച്ചുപള്ളി പുണ്യവാളൻ) ഓർമ്മപ്പെരുന്നാൾ എല്ലാ വർഷവും ഏപ്രിൽ 23 മുതൽ മെയ് 3 വരെ ഭക്തിപൂർവ്വം ആഘോഷിക്കുന്നു. മെയ് 2-ന് സന്ധ്യാ നമസ്കാരവും പ്രദക്ഷിണവും മെയ് 3-ന് മൂന്നിന്മേൽ കുർബ്ബാനയും നേർച്ചവിളമ്പും നടക്കുന്നു.
വിശുദ്ധ ദൈവമാതാവിൻ്റെ സ്വർഗ്ഗാരോഹണ പെരുന്നാൾ
വിശുദ്ധ ദൈവമാതാവിൻ്റെ ഓർമ്മക്കായി ആചരിക്കുന്ന 15 ദിവസത്തെ നോമ്പിൻ്റെ സമാപനമായി ഓഗസ്റ്റ് 15-ന് പ്രത്യേക കുർബാനയും മധ്യസ്ഥ പ്രാർത്ഥനകളും പള്ളിയിൽ ക്രമീകരിക്കുന്നു.
പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ
പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ നവംബർ 1, 2 തീയതികളിൽ ഭക്തിപൂർവ്വം ആചരിക്കുന്നു. ഈ ദിവസങ്ങളിൽ പള്ളിയിൽ നിന്നും പരുമലയിലേക്ക് തീർത്ഥാടന പദയാത്രകൾ ഉണ്ടാകാറുണ്ട്.
പ്രധാന നോമ്പുകൾ
- വലിയ നോമ്പ് (അമ്പത് നോമ്പ്) ഉയിർപ്പ് പെരുന്നാളിന് മുന്നോടിയായി
- ശ്ലീഹാ നോമ്പ് (പതിമൂന്ന് നോമ്പ്) June 16 - June 29
- എട്ടുനോമ്പും പതിനഞ്ചുനോമ്പും August 1 - August 15
- യൽദോ നോമ്പ് (ഇരുപത്തഞ്ചു നോമ്പ്) December 1 - December 25
- മൂന്നു നോമ്പ് വലിയ നോമ്പിന് മൂന്നാഴ്ച മുൻപ്
വിശുദ്ധ കുർബാന സമയങ്ങൾ
ഞായറാഴ്ചകളിലെ വിശുദ്ധ ആരാധനകളിൽ പങ്കുചേരുക.