1956 ജൂലൈ മാസം 8ാം തീയതി മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ നിരണം ഭദ്രാസനത്തിൻ്റെ കീഴിൽ സ്ഥാപിതമായ ദേവാലയമാണ് തിരുവൻവണ്ടൂർ സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി. നിരണം ഭദ്രാസനത്തിൻ്റെ മെത്രാപ്പോലീത്ത ആയിരുന്ന അഭിവന്ദ്യ തോമാ മാർ ദിവന്യാസിയോസ് മെത്രാപ്പോലീത്തായുടെയും, തോട്ടത്തിൽ വീട്ടിൽ ഗീവർഗീസ് അച്ചൻ്റെയും, മറ്റ് വിശ്വാസികളുടെയും പ്രയത്‌നഭലമായി രൂപം കൊണ്ട ദേവാലയമാണ് കൊച്ചുപള്ളി എന്ന് അറിയപ്പെടുന്ന ഈ ദേവാലയം.
ഇതര ക്രിസ്തീയ സഭകളിൽ നിന്നുള്ള സാമ്പത്തിക സഹായ വാഗ്ദാനം മൂലം ഉമയാറ്റുകര സെൻ്റ് തോമസ് പള്ളിയിൽ ഇടവകാംഗങ്ങളായ തിരുവൻവണ്ടൂരിലെ ഭൂരിപക്ഷം ജനങ്ങളും തങ്ങളുടെ ഓർത്തഡോക്സ് വിശ്വാസം ഉപേക്ഷിച്ച് മറ്റ് സഭാവിശ്വാസം സ്വീകരിക്കുന്നതിനിടയായി. ഇതുമൂലം ഉണ്ടായ വിശ്വാസികളുടെ കൊഴിഞ്ഞുപോക്ക്, ഒരു പുതിയ ദേവാലയം പണിയുവാൻ അഭിവന്ദ്യ തോമാ മാർ ദിവന്യാസിയോസ് മെത്രാപ്പോലീത്തക്കും, ഗീവർഗീസ് അച്ചനും പ്രേരണയായി.
ഓർത്തഡോക്സ് വിശ്വാസം ത്യജിക്കാതെ നിലനിന്നിരുന്ന വിശ്വാസികൾക്ക് ആശ്വാസദായകമയി അവർക്കായി ഒരു ചെറിയ പള്ളി പണിയുവാനുള്ള സ്ഥലം വാങ്ങുകയും, അതിൽ ഓലമേഞ്ഞ ഷെഡ് കെട്ടി 1956 ജൂലൈ മാസം 8-ാം തീയതി പ്രഥമബലി അർപ്പിക്കുകയും ചെയ്തു. തിരുമേനിയുടെ കല്പനപ്രകാരം 1957 ജൂലൈ 11 മുതൽ ബху. തോട്ടത്തിൽ വീട്ടിൽ ഗീവർഗ്ഗീസ് അച്ചനെ വികാരിയായി നിയമിച്ചു. ഉമയാറ്റുകര പള്ളിയുടെ ചാപ്പലായി വി. ഗീവർഗ്ഗീസ് സഹദായുടെ നാമത്തിൽ ഈ ചെറിയ ദേവാലയം തിരുമേനിയുടെ കല്പനയാൽ പ്രഖ്യാപിച്ചു.
തോട്ടത്തിൽ വീട്ടിൽ ഗീവർഗ്ഗീസ് അച്ചൻ്റെ കാലശേഷം അദ്ദേഹത്തിൻ്റെ മകനായ റ്റി. ജി. സഖറിയ അച്ചൻ 1971 മുതൽ സഹവികാരിയും, പിന്നീട് വികാരിയുമായി ഭരണം നിർവഹിക്കുകയും, ഇടവകയ്ക് സ്വന്തമായി ഒരു ഇടവക കല്ലറപണിയിക്കുകയും, പള്ളി വിപുലീകരിക്കുകയും, മാസത്തിൽ എല്ലാ ഞായറാഴ്ചയും വി. കുർബാനയുള്ള സ്വതന്ത്ര ഇടവകയാക്കുകയും ചെയ്തു. 1993 വരെ അച്ചൻ ഈ ഇടവകയിൽ സ്തുത്യാർഹമായ സേവനമനുഷ്ഠിച്ചു. തുടർന്നുവന്ന വൈദീകരുടെയും, ഇടവക ജനങ്ങളുടെയും പ്രവർത്തനഭലമായി ഇടവക പുരോഗമന വീഥിയിൽ കൂടി നാളിതുവരെ ദൈവകൃപയാൽ കടന്നുപോയി. കൊച്ചുപള്ളി എന്ന് അറിയപ്പെടുന്ന ഈ ദേവാലയം ഇന്ന് തിരുവൻവണ്ടൂറിലെ ജനങ്ങൾക് ഒരു ആശ്രയ കേന്ദ്രമാണ്.
ഓർത്തഡോക്സ് വൈദീക സെമിനാരിയിലെ സീനിയർ അദ്യാപകനായ റവ. ഫാ. ഡോ. നൈനാൻ കെ. ജോർജ്ജ് 2019 മുതൽ ഈ ഇടവകയിൽ വികാരിയായി സേവനം അനുഷ്ഠിച്ചുവരുന്നു. നടപ്പുസാമ്പത്തിക വർഷം ഇടവക ട്രസ്റ്റിയായി ലിജു ഏബ്രഹാം സേവനം അനുഷ്ഠിക്കുന്നു.
ഇടവകയുടെ നടപ്പുവർഷത്തെ
ഭരണസമിതി
ഫാ. റ്റിജു ഏബ്രാഹാം
ലിജു ഏബ്രഹാം
Thachenparambil
റ്റി. വി. ജോൺ
Oondamparampil kaleeckal
ഇടവക കമ്മിറ്റി അംഗങ്ങൾ
ജെസ്സിലി മത്തായി
Jerrin villa
മാത്യു വി. വി.
Vaniyapurackal Kandathil
പി. വി. ജോൺ
Padinjare vaniyapurackal
തോമസ് ഓ. സി.
OondamParambil
സൂസമ്മ ബാബു
Karumbil
ഓഡിറ്റർമാർ
ജോയി ഡാനിയേൽ
Kayyalakkakathu
മോൻസി കുര്യാക്കോസ്
Thachenparampil
ഇടവകയിൽ സേവനം അനുഷ്ഠിച്ച
മുൻ വികാരിമാർ
റവ. ഫാ. Fr. Vimal Mammen
2022 - 2025റവ. ഫാ. Fr. Dr. Ninan K. George
2019 - 2022റവ. ഫാ. Fr. Jalson P. George
2016 - 2019റവ. ഫാ. Fr. Thomas Thekkil
2013 - 2016റവ. ഫാ. Fr. Mathew Thomas
2010 - 2013റവ. ഫാ. Fr. K. C. Jacob
2007 - 2010റവ. ഫാ. Fr. Felix Yohannan
2007 - 2008റവ. ഫാ. Fr. A. D. Kuriakose
2004 - 2007റവ. ഫാ. Fr. Abraham Simon
2002 - 2004റവ. ഫാ. Fr. Thomas Kallinal
1999 - 2002റവ. ഫാ. Fr. Jacob Mathew
1997 - 1999റവ. ഫാ. Fr. Ninan V. George
1994 - 1997റവ. ഫാ. Fr. P. G. George
1993 - 1994റവ. ഫാ. Fr. T. G. Zachariah
1971 - 1993റവ. ഫാ. Fr. T. M. Geevarghese
1956 - 1971ഇടവകയിലെ ആദ്ധ്യാത്‌മിക
സംഘടനകൾ
പ്രാർത്ഥന യോഗം
ഇടവകയിലെ വിവിധ വാർഡുകളിൽ ക്രമമായി കൂടുന്ന പ്രാർത്ഥനായോഗങ്ങൾ, തിരുവചന വായന, ആത്മീയ കൂട്ടായ്മ എന്നിവ.
യുവജന പ്രസ്ഥാനം
തിരുവൻവണ്ടൂർ സെന്റ് ജോർജ്ജ് എം.ഡി.എം യുവജന പ്രസ്ഥാനം (MDMYM / OCYM) യുവാക്കളെ സഭയെയും സമൂഹത്തെയും സേവിക്കാൻ സജ്ജമാക്കുന്നു.
മർത്തമറിയം സമാജം
പ്രാർത്ഥന, ആത്മീയ വളർച്ച, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ശക്തമായ ക്രൈസ്തവ കുടുംബങ്ങൾ കെട്ടിപ്പടുക്കുന്ന ഇടവകയിലെ സ്ത്രീകളുടെ കൂട്ടായ്മ.
സൺഡേ സ്കൂൾ
എല്ലാ ഞായറാഴ്ചയും കുട്ടികളെ ക്രൈസ്തവ വിശ്വാസത്തിലും സഭാ പാരമ്പര്യത്തിലും ധാർമ്മിക മൂല്യങ്ങളിലും വളർത്തുന്നതിനുള്ള വിദ്യാലയം.
ഇടവക വിശേഷങ്ങൾ
സോഷ്യൽ മീഡിയാ വിശേഷങ്ങൾ
Instagram Feed
പള്ളിയിലെ തിരുനാളുകൾ, പുനരുദ്ധാരണ പ്രവർത്തനങ്ങൾ, യുവജനപ്രസ്ഥാനം എന്നിവയുടെ ചിത്രങ്ങളും വിവരങ്ങളും തത്സമയം ഇൻസ്റ്റാഗ്രാമിലൂടെ കാണുക.
ചിത്രങ്ങൾ
Facebook Updates
ഞങ്ങളുടെ ഫേസ്ബുക്ക് കമ്മ്യൂണിറ്റിയിൽ പങ്കാളികളാകുക. ഞായറാഴ്ചകളിലെ വി. കുർബാന തത്സമയം കാണാനും പ്രധാന അറിയിപ്പുകൾ ലഭിക്കാനും ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക.
St. George Orthodox Church, Thiruvanvandoor
Just now ·വരുന്ന ഞായറാഴ്ചയിലെ വി. കുർബാനയിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു. രാവിലെ 7:00 മണിക്ക് പ്രഭാത നമസ്കാരവും തുടർന്ന് 8:00 മണിക്ക് വി. കുർബാനയും ആരംഭിക്കും.
പ്രവർത്തനങ്ങൾ
ദേവാലയ പെരുന്നാൾ
പെരുന്നാളിൻ്റെ പ്രധാന ശുശ്രൂഷാ ക്രമങ്ങളും സമയങ്ങളും അറിയാൻ ഞങ്ങളുടെ പേജ് സന്ദർശിക്കുക.
യുവജന പ്രസ്ഥാന സമ്മേളനങ്ങൾ
യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും അറിയിപ്പുകളും കാണുക.
YouTube Sermons & Liturgy
പെരുന്നാൾ സന്ദേശങ്ങൾ, വി. കുർബാന പ്രസംഗങ്ങൾ, ഗാനങ്ങൾ എന്നിവ കാണാൻ ഞങ്ങളുടെ യൂട്യൂബ് ചാനൽ കാണുക. താഴെ നൽകിയിരിക്കുന്ന വീഡിയോ പ്ലേ ചെയ്യുക.
പെരുന്നാൾ ശുശ്രൂഷകളുടെ വീഡിയോ കാണുക
വീഡിയോകൾ